ഇരട്ട ചുഴലിക്കാറ്റ്, 'തേജി'നൊപ്പം ഹമൂണ്‍; 12 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റാകും, പേര് നല്‍കിയത് ഇറാൻ

  • 23/10/2023

ബംഗാള്‍ ഉള്‍കടലില്‍ ഹമൂണ്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടു. അടുത്ത 12 മണികൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും. ബുധനാഴ്ച ഉച്ചയോടെ അതി തീവ്ര ന്യുനമര്‍ദ്ദമായി ശക്തി കുറഞ്ഞു ബംഗ്ലാദേശ് തീരത്ത് കര തൊടുമെന്നാണ് മുന്നറിയിപ്പ്. ഈ വര്‍ഷത്തെ നാലാമത്തെയും ബംഗാള്‍ ഉള്‍ കടലിലെ രണ്ടാമത്തെയും ചുഴലിക്കാറ്റ് ആണ് ഇറാൻ പേര് നിര്‍ദ്ദേശിച്ച ഹമൂണ്‍.

2018 ഒക്ടോബറിന്‍റെ അതേ ആവര്‍ത്തനമാണ് 2023 ഒക്ടോബറിലും സംഭവിച്ചിരിക്കുന്നത്. അന്ന് ലുബാൻ, തിത്തലി എന്നിങ്ങനെ രണ്ട് ചുഴലിക്കാറ്റാണ് രൂപപ്പെട്ടത്. ഇപ്പോള്‍ അറബിക്കടലില്‍ തേജും ബംഗാള്‍ ഉള്‍ക്കടലില്‍ ഹമൂണ്‍ ചുഴലിക്കാറ്റുമാണ് നില്‍ക്കുന്നത്. 

Related News