IBPC ഇന്ത്യന്‍ IT കമ്പനി പ്രതിനിധികളുമായി സംവാദം സംഘടിപ്പിച്ചു

  • 24/10/2023


കുവൈത്ത്‌സിറ്റി:  പ്രമുഖ ഇന്ത്യന്‍ IT വ്യവസായ കമ്പിനികളുടെ പ്രതിനിധികളെ
ഉള്‍പ്പെടുത്തി ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ (IBPC) നേത്യത്വത്തിലാണ്  സംവാദം ഒരുക്കിയത്.
ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ നിരവധി ഇന്ത്യന്‍ ബിസിനസ് ഉടമകളും ഉന്നത ഉദ്യോഗസ്ഥരും വിവിധ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു. 
ഐ.ടി. രംഗത്തെ അത്യാധുനികവും ന്യൂതനവുമായ വിവിധ തലത്തിലുള്ള ഇന്ത്യയുടെ വളര്‍ച്ച കുവൈത്തിന് പരിചയപ്പെടുത്താന്‍ ഇത്തരം ഒത്തുചേരലുകള്‍ക്ക് കഴിയുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സൈ്വക പറഞ്ഞു.
ഇന്ത്യയുടെ നേട്ടങ്ങള്‍ കുവൈത്തിലെ ഇന്ത്യന്‍ വ്യാപാരികളിലൂടെ കുവൈത്ത് സമൂഹത്തില്‍ എത്തിക്കാന്‍ കഴിയുന്നുണ്ട്. ഇതിന് നേത്യത്വം നല്‍കുന്ന ഐ.ബി.പി.സി-യുടെ പ്രവര്‍ത്തനം ശ്‌ളഹനീയമാണ്.
ഐ.ടി.കമ്പിനി ഭാരവാഹികള്‍ കെ.സി.സി.ഐ, കെ.പി.സി,സിട്ര, സി.ഐ.റ്റി തുടങ്ങിയ പൊതുമേഖല ഭാരവാഹികളുമായി ഫലപ്രദമായ കൂടിക്കാഴ്ച നടത്തിയതായും സ്ഥാനപതി വ്യക്തമാക്കി. ഇന്ത്യ-കുവൈറ്റ് വിവരസാങ്കേതിക വിദ്യ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കുവൈറ്റിലെത്തിയതാണ് ഇന്ത്യന്‍ ഐ.റ്റി. വ്യവസായ കമ്പിനികളുടെ പ്രതിനിധികള്‍.
IT സൊല്യൂഷന്‍ പ്രൊവൈഡര്‍മാര്‍ മുതല്‍ സുരക്ഷയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വരെ വിവിധ മേഖലകളില്‍ നാസ്‌കോമിന്റെ കീഴില്‍ പൊതുവായ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന IT മേഖലയിലെ വിവിധ പ്രമുഖ ഇന്ത്യന്‍ കമ്പനികളുടെ പ്രതിനിധികളാണ് സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നത്.
'ഇന്ത്യന്‍ IT മേഖലയെ കുവൈറ്റി ബിസിനസ് മേഖലകളിലും, വ്യവസായങ്ങളുമായും ബന്ധിപ്പിക്കാനുള്ള ഞങ്ങളുടെ ചെറിയ ശ്രമമാണിതെന്ന് IBPC ചെയര്‍മാന്‍ ഗുര്‍വിന്ദര്‍ സിംഗ് ലാംബ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.
Nasscom സമ്മേളനത്തിനുള്ള ഒരു ബ്രോഷര്‍ പരിപാടിയുടെ ഭാഗമായി പുറത്തിറക്കി. IBPC വൈസ് ചെയര്‍മാന്‍ കൈസര്‍ ഷാക്കിര്‍, ജോയിന്റ് സെക്രട്ടറി സുരേഷ് കെ.പി. എന്നിവരും ഇന്ത്യന്‍ പ്രതിനിധികളോടൊപ്പം ബ്രോഷര്‍ പുറത്തിറക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.
Epicenter Technologies Pvt ltd, Mindmap Digital, Xlscout Xlpat, Samyak Infotech, Saviz Fz, Colan Infotech, Tantragyan Technology, Unikul Solutions, KrypC Technology, Posidex Technology, Inadev India, SEA Infonet, Qaagility Technologies, CTD Techs, Writer Business Solution എന്നിവയാണ് കമ്പനികള്‍.
കുവൈറ്റി കമ്പനികളുമായുള്ള ഒരു B2B സെഷന്‍ ഹോട്ടല്‍ ഫോര്‍ സീസണിലും ഒരുക്കിയിരുന്നു.

Related News