ഭക്ഷ്യവിഷബാധയേറ്റ് സംശയിക്കുന്ന യുവാവ് മരിച്ച സംഭവത്തില്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്ത്. അണുബാധയെ തുടര്‍ന്ന് അവയവങ്ങള്‍ തകരാറിലായിരുന്നു എന്നാണ് ബുള്ളറ്റിനില്‍ പറയുന്നത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ ഹൃദയാഘാതം സംഭവിച്ചു.
ശനിയാഴ്ച മുതല്‍ രാഹുല്‍ വെന്റിലേറ്ററിലായിരുന്നു എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വിദഗ്ധ പരിശോധന റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ മരണകാരണം ഭക്ഷ്യ വിഷബാധയാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
കോട്ടയം സ്വദേശിയായ രാഹുല്‍ ഡി നായരാണ് കൊച്ചിയില്‍ മരിച്ചത്. ഹോട്ടലില്‍ നിന്ന് പാഴ്സലായി വാങ്ങിയ ഷവര്‍മ കഴിച്ചതിനു പിന്നാലെയാണ് രാഹുലിന്‍റെ ആരോഗ്യസ്ഥിതി മോശമായത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഹുല്‍ ഇന്ന് ഉച്ചതിരിഞ്ഞ് 2.55 നാണ് മരിക്കുകയായിരുന്നു. രാഹുലിന്റെ പോസ്റ്റ്മോര്‍ട്ടം നാളെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടക്കും.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് രാഹുല്‍ കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലില്‍ നിന്ന് ഷവര്‍മയും മയോണൈസും പാര്‍സലായി വാങ്ങി മുറിയില്‍ വച്ച് കഴിച്ചത്. പിന്നാലെ ചര്‍ദ്ദിയും വയറിളക്കവും അനുഭവപെട്ടെങ്കിലും പ്രാഥമിക ചികിത്സ മാത്രമാണ് തേടിയത്. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് രാഹുല്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. അന്നുമുതല്‍ വെന്‍റിലേറ്റര്‍ സഹായത്തിലായിരുന്നു ജീവൻ നിലനിര്‍ത്തിയിരുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?