പെരുമഴ പെയ്തിറങ്ങിയ ഒക്ടോബര്‍; തുലാ പെയ്ത്തില്‍ തലസ്ഥാനത്ത് ഇരട്ടിയിലേറെ മഴ

  • 25/10/2023

ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണെന്ന് കണക്കുകള്‍. ആലപ്പുഴ, കോട്ടയം കൊല്ലം എറണാകുളം ജില്ലകളിലും സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒക്ടോബര്‍ മാസത്തില്‍ മുഴുവൻ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ ലഭിച്ചു.

പത്തനംതിട്ട ജില്ലയില്‍ തുലാവര്‍ഷത്തില്‍( ഒക്ടോബര്‍ -ഡിസംബര്‍ ) മൊത്തത്തില്‍ ലഭിക്കേണ്ട മഴയുടെ 82 ശതമാനവും തിരുവനന്തപുരം ജില്ലയില്‍ 80 ശതമാനവും ലഭിച്ചു കഴിഞ്ഞു. എന്നാല്‍, വയനാട് മഴക്കുറവ് തുടരുന്നുണ്ട്. കാലവര്‍ഷത്തില്‍ 55 ശതമാനം മഴക്കുറവ് ആയിരുന്നു എങ്കില്‍ ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ 34 ശതമാനമാണ് മഴക്കുറവ്.

Related News