പാഠപുസ്തകങ്ങളില്‍ ഇന്ത്യക്ക് പകരം ഭാരത് എന്നാക്കി മാറ്റാനുള്ള എൻസിഇആര്‍ടി ശുപാര്‍ശ അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയെ ഒഴിവാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം പകല്‍ പോലെ വ്യക്തമാണെന്നും ഇന്ത്യയെന്ന ആശയം പ്രതിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ സംഘപരിവാറിന് ഭയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംഘപരിവാറിന് ഇന്ത്യ എന്ന പദത്തോട് വെറുപ്പാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംഘപരിവാര്‍ എക്കാലവും ഇന്ത്യ എന്ന ആശയത്തിന് എതിരാണ്. ചരിത്രത്തെ വക്രീകരിക്കാൻ എൻസിഇആര്‍ടിയില്‍ നിന്നും തുടര്‍ച്ചയായി ശ്രമം നടക്കുന്നുണ്ട്. ഭരണഘടനാവിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരെ സമൂഹം രംഗത്ത് വരണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പ്രതികരിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?