റണ്‍വേയുടെ സുരക്ഷ ഉറപ്പാക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി ആധുനിക റബ്ബര്‍ റിമൂവല്‍ മെഷീൻ

  • 26/10/2023

റണ്‍വേയുടെ സുരക്ഷ ഉറപ്പു വരുത്താൻ ആധുനിക റബ്ബര്‍ റിമൂവല്‍ മെഷീൻ തിരുവനന്തപുരം വിമാനത്താവളത്തില്‍ കമ്മിഷൻ ചെയ്തു. പുതിയ റണ്‍വേ റബ്ബര്‍ ഡെപ്പോസിറ് ആൻഡ് പെയിന്റ് റിമൂവല്‍ മെഷീൻ റണ്‍വേയിലെ അപകടകരമായ വസ്തുക്കളും പഴയ മാര്‍ക്കിങ്ങുകളും നീക്കാനും ഉപയോഗിക്കും.

ലാൻഡിംഗ് സമയത്തും ടേക്ക് ഓഫ്‌ സമയത്തും വിമാനങ്ങളുടെ ടയറില്‍ നിന്നുള്ള റബ്ബര്‍ റണ്‍വേയില്‍ നിക്ഷേപിക്കപ്പെടും. ലാൻഡിംഗ് സമയത്ത് 700 ഗ്രാം വരെ റബ്ബര്‍ ഇങ്ങനെ റണ്‍വേയില്‍ നിക്ഷേപിക്കപ്പെടുന്നു എന്നാണ് ട്രാൻസ്‌പോര്‍ട്ട് റിസര്‍ച്ച്‌ ബോര്‍ഡിന്റെ കണക്ക്. ഇങ്ങനെ റബ്ബര്‍ നിക്ഷേപിക്കപ്പെടുന്നത് റണ്‍വേയുടെ ഘര്‍ഷണ ശേഷി കുറയ്ക്കും. ഇത്‌ ലാൻഡിംഗ് സമയത്തെ ബ്രേക്കിങ് ഉള്‍പ്പെടെയുള്ളവയെയും ബാധിക്കും.

Related News