ഇസ്രയേല്‍ അതിര്‍ത്തി മറികടന്ന് ഹമാസ് നടത്തിയത് പ്രത്യാക്രമണമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സൻ. ഹമാസിനെ ഭീകര സംഘടനയായി ചിത്രീകരിക്കുന്നത് പാശ്ചാത്യ മാധ്യമങ്ങളാണ്. കോണ്‍ഗ്രസ് എന്നും പലസ്തീനൊപ്പമാണ് നിലകൊണ്ടത്. അത് ഇന്നത്തെ നിലപാടല്ല, പണ്ട് മുതലേ അതാണ് പാര്‍ട്ടി നയമെന്നും ഹസ്സൻ പറഞ്ഞു. മുസ്ലിം ലീഗ് വേദിയില്‍ ഹമാസ് ഭീകരരെന്ന ശശി തരൂരിന്റെ നിലപാട് തള്ളുന്നതാണ് യുഡിഎഫ് കണ്‍വീനറും കോണ്‍ഗ്രസ് നേതാവുമായ എംഎം ഹസ്സന്റെ നിലപാട്.
പിണറായിയുടെ ബസ് യാത്രയും മോദിയുടെ രഥ യാത്രയും അഴിമതി യാത്രകളാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നേട്ടം വിവരിക്കാൻ ഉള്ള യാത്ര ധൂര്‍ത്താണ്. ജന സദസില്‍ മുഴുവൻ നടക്കുന്നത് പിരിവാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്വോട്ട വെച്ചാണ് പിരിവ്. കേരളീയത്തിനു ടെണ്ടറില്ലാതെ 27 കോടി രൂപയാണ് പൊടിക്കുന്നത്. തലസ്ഥാനത്തെ വെള്ളക്കെട്ട് പോലും പരിഹരിക്കാതെയാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസ്ലിം ലീഗ് വേദിയില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശം അടര്‍ത്തിയെടുത്ത് വിവാദമാക്കേണ്ടെന്ന് ശശി തരൂര്‍ വിശദീകരിച്ചതിന് പിന്നാലെയാണ് ഹസൻ ഹമാസിനെ അനുകൂലിച്ച് രംഗത്ത് വന്നത്. ഇന്ന് നടത്തിയ വിശദീകരണ പ്രതികരണത്തില്‍ ഹമാസ് ഭീകരസംഘടനയെന്ന നിലപാട് തരൂര്‍ തിരുത്തിയിരുന്നില്ല. വിവാദം ആളിക്കത്താതെ അവസാനിപ്പിക്കാനാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?