'തയ്യാറെടുപ്പ് നടത്തിയത് ആറ് മാസമെടുത്ത്, ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പഠിച്ചെടുത്തു', ഡൊമിനികിനെ ചോദ്യം ചെയ്യുന്നു

  • 29/10/2023

കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലെ യഹോവ സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനം നടത്തിയെന്ന് അവകാശവാദമുന്നയിച്ച ഡൊമിനിക് മാര്‍ട്ടിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മാര്‍ട്ടിന്റെ ഭാര്യയെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. 

ആറ് മാസം കൊണ്ടാണ് കൃത്യനിര്‍വഹണത്തിന് തയ്യാറെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് ഡൊമിനിക് ബോംബുണ്ടാക്കാന്‍ പഠിച്ചത്. സ്‌ഫോടക വസ്തുവെച്ചത് പെട്രോള്‍ നിറച്ച കുപ്പിക്കൊപ്പമാണെന്നും സ്‌ഫോടക വസ്തു വാങ്ങിയ കടകളുടെ വിവരങ്ങളും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ദുബായില്‍ ജോലി ചെയ്തിരുന്ന ഡൊമിനിക് നാട്ടിലെത്തിയത് ഒരു മാസം മുമ്ബാണെന്നാണ് വിവരം. 

പൊലീസില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിനെ കനത്ത പൊലീസ് സുരക്ഷയില്‍ കളമശ്ശേരിയില്‍ എത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യംചെയ്യുകയാണ്. ഡി ജി പി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ഇന്റലിജന്‍സ് എ.ഡി.ജി.പി. മനോജ് എബ്രഹാം, ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ എന്നിവര്‍ കളമശ്ശേരി എ ആര്‍ ക്യാമ്ബിലുണ്ട്. 

Related News