തെലങ്കാന തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്ക് കുത്തേറ്റു. ബിആര്‍എസ് സ്ഥാനാര്‍ഥി കോത്ത പ്രഭാകര്‍ റെഡ്ഡിയെയാണ് ആക്രമിച്ചത്. മേധക് എംപി കൂടിയായ കോത്ത പ്രഭാകര്‍ റെഡ്ഡി ദുബ്ബാക്ക മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ഗുരുതരമായി പരിക്കേറ്റ സ്ഥാനാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ദൗലത്താബാദ് മണ്ഡലത്തിലെ സുരമ്ബള്ളി ഗ്രാമത്തില്‍ പ്രചാരണത്തിനിടെയാണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ കോത്ത പ്രഭാകര്‍ റെഡ്ഡിയെ കുത്തുകയായിരുന്നു. കോത്ത പ്രഭാകറിന്റെ വയറ്റിലാണ് കുത്തേറ്റത്. പ്രതിയെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പ്രതിയെ തിരിച്ചറിയുന്നതിനുള്ള ശ്രമം തുടരുന്നു.
കോത്ത പ്രഭാകറിനെ ഗജ്വെല് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് മാറ്റിയേക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?