യോഗത്തിനിടെ റെഗുലേറ്ററി കമ്മീഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം, വൈദ്യുതി നിരക്ക് വര്‍ധനയില്‍ തീരുമാനം ഇന്നില്ല

  • 31/10/2023

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനവില്‍ ഇന്ന് തീരുമാനം ഉണ്ടാകില്ല. നിര്‍ണായക യോഗം ചേരുന്നതിനിടെ റെഗുലേറ്ററി കമ്മീഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇന്ന് തന്നെ തീരുമാനമെടുക്കാൻ കമ്മീഷൻ യോഗം ചേര്‍ന്നെങ്കിലും ഒരംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടര്‍ന്ന് യോഗം അവസാനിപ്പിച്ചു. അടുത്ത ദിവസം വീണ്ടും യോഗം ചേരും.

അത് വരെ പഴയ നിരക്ക് തുടരും. യൂണിറ്റിന് 25 പൈസ മുതല്‍ 41 പൈസ വരെ കൂട്ടണമെന്നാണ് കെഎസ്‌ഇബി ആവശ്യം. എത്രത്തോളം കമ്മീഷൻ അംഗീകരിക്കുമെന്നതിലാണ് ഇനി വ്യക്തത വേണ്ടത്. നിലവില്‍ നവംബറിലും യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ്ജ് പിരിക്കാൻ നേരത്തെ ബോര്‍ഡ് തീരുമാനിച്ചിരുന്നു. അതിന് പുറമെയാണ് വില കൂടുന്നത്.

Related News