കളമശ്ശേരി സ്ഫോടനം; വിദ്വേഷ പ്രചരണം നടത്തിയതിന് സന്ദീപ് വാരിയര്‍ക്കെതിരെ കേസ്

  • 31/10/2023

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചരണം നടത്തിയതിന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം റൂറല്‍ സൈബര്‍ പൊലീസാണ്‌ കേസെടുത്തത്. കളമശേരി സ്ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രചരണത്തിനെതിരെയാണ് പരാതി.

സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമര്‍ശം നടത്തിയതിന് മാധ്യമ പ്രവര്‍ത്തകനായ അനില്‍ നമ്ബ്യാര്‍ക്കെതിരെയും മറുനാടൻ എഡിറ്റര്‍ ഷാജൻ സ്കറിയക്കെതിരെയും പൊലീസ് നേരത്തെ കേസെടുത്തിരുന്നു. 

യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിൻഷാദിന്റെ പരാതിയിലാണ് അനില്‍ നമ്ബ്യാര്‍ക്കെതിരെ പൊലീസ് നടപടി. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട വീഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് ഷാജൻ സ്കറിയക്കെതിരെ കേസെടുത്തിരിക്കുന്നത്.

Related News