പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ അനുകൂല നിലപാട് ലോകത്തിന് മുമ്ബില്‍ ഇന്ത്യയുടെ അന്തസ്സ് കെടുത്തിയെന്ന് ഇന്ത്യൻ നാഷണല്‍ ലീഗ് ദേശീയ അധ്യക്ഷനും ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നേതാവുമായ പ്രഫ. മുഹമ്മദ് സുലൈമാൻ.
സ്വതന്ത്ര്യ മാതൃരാജ്യത്തിനും സ്വയംഭരണാവകാശത്തിനും പതിറ്റാണ്ടുകളായി ഫലസ്തീനികള്‍ നടത്തുന്ന പോരാട്ടങ്ങളെ പിന്തുണച്ച് വന്നിരുന്ന രാജ്യത്തിന്റെ പശ്ചിമേഷ്യൻ നയത്തെ അട്ടിമറിച്ച് കൈയേറ്റക്കാരും അതിക്രമികളുമായ ഇസ്രായേലുമായി ചങ്ങാത്തമുണ്ടാക്കുകയാണ് മോദി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐ.എൻ.എല്‍ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാര്‍ഢ്യ സംഗമവും ലോകസഭ മണ്ഡലം കണ്‍വെൻഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഐഎൻഎല്‍ നേതാവ്.
അത്യാധുനീകവും അതിമാരകവുമായ ആയുധങ്ങളുമായി ഗസ്സയില്‍ മനുഷ്യക്കുരുതിക്ക് ഇറങ്ങിയ ഇസ്രായേലും സഖ്യ രാഷ്ട്രങ്ങളും ലോക മനസ്സാക്ഷിക്ക് അംഗീകരിക്കാനാകാത്ത യുദ്ധക്കുറ്റങ്ങളാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഫലസ്തീനില്‍ എത്ര തീമഴ വര്‍ഷിച്ചാലും യുദ്ധത്തിന്റെ ആത്യന്തിക പരാജയം ഇസ്രായേലിനായിരിക്കുമെന്നതാണ് വിയറ്റ്‌നാമും അഫ്ഗാനും ലോകത്തിന് നല്‍കിയ പാഠമെന്നും പ്രഫ. മുഹമ്മദ് സുലൈമാൻ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?