കളമശ്ശേരി സ്ഫോടനം; ബോംബ് നിര്‍മിച്ചതും സ്ഥാപിച്ചതും പ്രതി വീഡിയോ എടുത്തു, ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക്

  • 01/11/2023

കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രതിയുടെ തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷ വൈകിട്ടോടെ കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണം വിലയിരുത്താൻ ഉദ്യോഗസ്ഥര്‍ കളമശ്ശേരി എആര്‍ ക്യാമ്ബില്‍ യോഗം ചേര്‍ന്നു.

ബോംബ് നിര്‍മിച്ചതും, കണ്‍വെൻഷൻ ഹാളില്‍ സ്ഥാപിച്ചതും, റിമോര്‍ട്ട് ഉപയോഗിച്ച്‌ സ്ഫോടനം നടത്തിയതുമെല്ലാം ഡൊമിനിക് മാര്‍ട്ടിന്‍ ഫോണില്‍ ചിത്രീകരിച്ചിട്ടുണ്ടെനാണ് പൊലീസ് അറിയിക്കുന്നത്. എല്ലാം മാര്‍ട്ടിൻ ഒറ്റയ്ക്കാണ് ചെയ്തത്. വിശദമായി പരിശോധനക്കുന്നതിന് വേണ്ടിയാണ് മാര്‍ട്ടിന്റെ ഫോണ്‍ ഫോറന്‍സിക്കിന് കൈമാറിയത്. കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡ് ഉടൻ പൂര്‍ത്തിയാകുകയാണ് പൊലീസിന്റെ ലക്ഷ്യം.

Related News