പലസ്തീൻ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെയും പങ്കെടുപ്പിക്കാൻ സിപിഎമ്മിന്റെ ആലോചന. സമസ്തയെ ക്ഷണിച്ചതിന് പിന്നാലെയാണ് മുസ്ലിം ലീഗിനെയും പങ്കെടുപ്പിക്കാനുള്ള ശ്രമം. ഈ മാസം 11ന് കോഴിക്കോട് സരോവരം ട്രേഡ് സെൻററില്‍ ആണ് റാലി. എന്നാല്‍ പരിപാടിയിലേക്ക് കോണ്‍ഗ്രസില്‍ നിന്ന് ആരെയും ക്ഷണിക്കില്ല. കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിക്കില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം മുസ്ലിം ലീഗിനെ ക്ഷണിക്കുന്ന കാര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളെയും പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ശശി തരൂരിന്റെ പ്രസ്താവനയോടെ കോണ്‍ഗ്രസിന്റെ പലസ്തീൻ വിഷയത്തിലെ നിലപാട് വ്യക്തമായെന്നും വിമര്‍ശിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?