എറണാകുളം ആലുവയില്‍ ദുരഭിമാനകൊലപാതകത്തിന് പിതാവിന്‍റെ ശ്രമം. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ച പതിനാലുകാരിയായ മകളെ പിതാവ് കമ്ബിവടി കൊണ്ട് അടിച്ചും ബലമായി വിഷം വായില്‍ ഒഴിച്ചും കൊല്ലാൻ ശ്രമിച്ചു.
ഞായറാഴ്ച്ചയാണ് പെണ്‍കുട്ടിയോടെ പിതാവ് കൊടും ക്രൂരത ചെയ്തത്. സഹപാഠിയായ ഇതര മതത്തില്‍പെട്ട ആണ്‍കുട്ടിയുമായുള്ള പ്രണയമാണ് പതിനാലുകാരിയായ മകളോട് ഈ ക്രൂരത ചെയ്യാൻ പിതാവിനെ പ്രേരിപ്പിച്ചത്. പ്രണയ ബന്ധം അറിഞ്ഞ പിതാവ് ഫോണ്‍ ഉപയോഗിക്കുന്നതിനിടക്കം ആദ്യം മകളെ വിലക്കി. പെണ്‍കുട്ടിയുടെ ഫോണ്‍ പിടിച്ചു വക്കുകയും ചെയ്തു.
എന്നാല്‍ മറ്റൊരു ഫോണ്‍ ഉപയോഗിച്ച് പെണ്‍കുട്ടി സഹപാഠിയുമായുള്ള പ്രണയം തുടര്‍ന്നു. ഇതറിഞ്ഞ പിതാവ് ഞായറാഴ്ച രാവിലെ മകളെ കമ്ബി വടികൊണ്ട് അടിച്ച് കയ്യും കാലും ഒടിച്ചു. പിന്നാലെ പച്ചക്കറിക്ക് അടിക്കുന്ന കീടനാശിനി പെണ്‍കുട്ടിയുടെ വായിലേക്ക് ബലമായി ഒഴിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?