ഡൊമിനിക് മാര്‍ട്ടിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക്; പ്രതിയുടെ മനോനില പരിശോധിക്കും

  • 01/11/2023

കളമശേരി സ്‌ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രതിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ച ശേഷമായിരുന്നു നടപടി. പ്രതി ആരോടെല്ലാം ഫോണിലൂടെ ബന്ധം പുലര്‍ത്തിയെന്ന് അറിയുന്നതിന്റെ ഭാഗമായാണ് ഫോണ്‍ പരിശോധന. കൂടാതെ ഏതാനും വര്‍ഷത്തെ വാട്‌സാപ് ചാറ്റുകള്‍, സാമൂഹിക മാധ്യമ ഇടപെടലുകള്‍ എന്നിവയുടെ ബാക്ക് അപും പരിശോധിക്കുന്നുണ്ട്.

സ്‌ഫോടനം നടത്താന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നു എന്ന വിവരം പൊലീസിനു ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിയുടെ സ്വഭാവ സവിശേഷതകളാണ് കേസിനെ സങ്കീര്‍ണമാക്കുന്നത്. ഡൊമിനിക്കിനു മാനസിക, ശാരീരിക പ്രശ്‌നങ്ങളില്ലെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രതിയുടെ മനോനില മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ അവലോകനം ചെയ്യാനുള്ള തയാറെടുപ്പിലാണു പൊലീസ്. വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമ്ബോള്‍ ഇത്തരം കാര്യങ്ങള്‍ക്കു കൂടി സൗകര്യം ഏര്‍പ്പെടുത്തിയുള്ള ചോദ്യംചെയ്യല്‍ രീതിയാകും പരീക്ഷിക്കുക.

Related News