'വായിക്കുന്നവരെയും ചിന്തിക്കുന്നവരെയും ഏകാധിപതികള്‍ക്കും ഫാസിസ്റ്റുകള്‍ക്കും ഭയം'; മുഖ്യമന്ത്രി

  • 02/11/2023

വ്യക്തിയുടെയും സമൂഹത്തിന്റെയും പുരോഗമനപരമായ മുന്നോട്ടുപോക്കിന് ഉപകരിക്കുന്ന ആശയങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കുന്ന പുസ്തകങ്ങളും അവയുടെ വായനയുമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം പുസ്തകങ്ങള്‍ പ്രചരിപ്പിക്കുന്നതു സംസ്‌കാര സമ്ബന്നതയുടെ ലക്ഷണമാണെന്നും നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

'വായിക്കുന്നവരും ചിന്തിക്കുന്നവരും സ്വതന്ത്രമായി സംസാരിക്കുന്നവരുമെല്ലാം ജനാധിപത്യത്തിന്റെ ആരോഗ്യകരമായി നിലനില്‍പ്പിന് അത്യാവശ്യമാണ്. ഏകാധിപതികള്‍ക്കും ഫാസിസ്റ്റുകള്‍ക്കും അവരെ ഭയമാണ്. കാരണം അവര്‍ സംഘടിതവും വ്യാജവുമായ പ്രചാരണങ്ങളില്‍ വീണുപോകില്ല. വ്യക്തിമാഹാത്മ്യങ്ങളില്‍ ആകര്‍ഷിതരാകുന്നുമില്ല. അതുകൊണ്ടുതന്നെ അവരെയും അവര്‍ക്കു ശക്തിപകരുന്ന പുസ്തകങ്ങളേയും ഇല്ലായ്മ ചെയ്യാനാണ് അത്തരം ഭരണാധികാരികള്‍ എപ്പോഴും ശ്രമിക്കുന്ന'തെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെയും കേരളീയരുടേയും സാംസ്‌കാരിക സമ്ബന്നതയുടെ ദൃഷ്ടാന്തമായി നിയമസഭാ പുസ്തകോത്സവം മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ഷാര്‍ജ പുസ്തകോത്സവവും ജയ്പുര്‍ പുസ്തകോത്സവവുമൊക്കെ വലിയ തോതില്‍ ശ്രദ്ധപിടിച്ചുപറ്റിയവയാണ്. ആ നിലയിലേക്കു നിയമസഭാ പുസ്തകോത്സവവും ഓരോ വര്‍ഷം കഴിയുന്തോഴും കരുത്തു നേടുമെന്നു പ്രതീക്ഷിക്കാം. മതനിരപേക്ഷമായ ഉത്സവമാണ് പുസ്തകോത്സവം. നവോത്ഥാന കാലത്താണു പുസ്തകങ്ങളോടും വായനയോടും മലയാളിക്ക് അതുവരെയില്ലാത്തവിധം താത്പര്യം തോന്നിത്തുടങ്ങിയത്.

Related News