കേരള വര്‍മ കോളജില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ചെയര്‍മാൻ സ്ഥാനാര്‍ഥി ശ്രീക്കുട്ടൻ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്റെ വിജയം അട്ടിമറിച്ചെന്നും മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്നും ശ്രീക്കുട്ടൻ ഹര്‍ജിയില്‍ പറയുന്നു.
റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂര്‍വ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹര്‍ജിയില്‍ കെഎസ് യു സ്ഥാനാര്‍ത്ഥി ആരോപിക്കുന്നു. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
കേരളവര്‍മ്മ കോളേജില്‍ രണ്ടു ദിവസം നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ബാലറ്റ് പേപ്പറുകള്‍ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുന്നതിന് മുമ്ബും എസ്‌എഫ്‌ഐ കൃത്രിമം കാണിച്ചു. ഇടത് അധ്യാപകരുടെ പിന്തുണയിലാണ് അട്ടിമറികള്‍ നടക്കുന്നതെന്നും കെഎസ്‌യു ആരോപിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?