കളമശേരി സ്‌ഫോടനം; സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്തല്‍; കൂടുതല്‍ കേസുകള്‍ മലപ്പുറത്ത്

  • 04/11/2023

കളമശേരി ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 54 കേസുകള്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 26 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 

എറണാകുളം സിറ്റിയില്‍ പത്തും എറണാകുളം റൂറലിലും തിരുവനന്തപുരം സിറ്റിയിലും അഞ്ച് വീതം കേസുകളുമാണ് റജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ സിറ്റിയിലും കോട്ടയത്തും രണ്ടു വീതവും പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് റൂറല്‍ ജില്ലകളില്‍ ഓരോ കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലും മറ്റും വിവിധ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുകയും പങ്കുവയ്ക്കുകയും ചെയ്ത നിരവധി വ്യാജ പ്രൊഫൈലുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

Related News