ബലാത്സംഗം ചെയ്തതെന്ന് ആരോപിച്ച് യുവതിയുടെ പരാതി. മുംബൈയിലെ നവി മുംബൈ സ്വദേശിയായ 33 വയസുകാരിയാണ് ഞായറാഴ്ച പരാതി നല്‍കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെടുകയും പിന്നീട് അടുപ്പത്തിലാവുകയും ചെയ്ത യുവാവിനെതിരെയാണ് പരാതി. ഇയാള്‍ സിംഗപ്പൂരിലാണ് താമസിപ്പിക്കുന്നതെന്നും യുവതി പരാതിയില്‍ അറിയിച്ചിട്ടുണ്ട്.
യുവതിയുടെ ആരോപണം കണക്കിലെടുത്ത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (2) വകുപ്പ് പ്രകാരം ഒരു സ്ത്രീയെ പല തവണ ബലാത്സംഗം ചെയ്തുവെന്നുള്ള കുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2020 ഡിസംബര്‍ മാസം മുതല്‍ 2023 മാര്‍ച്ച് വരെയുള്ള രണ്ട് വര്‍ഷത്തിലധികം കാലയളവില്‍ പല തവണയായി തന്നെ ബലാത്സംഗം ചെയ്തുവെന്ന് പരാതിയില്‍ യുവചി ആരോപിക്കുന്നു. നവി മുംബൈയിലെയും മുംബൈയിലെയും സിംഗപ്പൂരിലെയും ഹോട്ടലുകളിലും ലോഡ്ജുകളിലും വെച്ചായിരുന്നു ബലാത്സംഗങ്ങള്‍ നടന്നതാണ് യുവതി ആരോപിക്കുന്നത്.
കുറ്റാരോപിതനായ യുവാവിനെ മാട്രിമോണിയല്‍ വെബ്സൈറ്റ് വഴി പരിചയപ്പെടുകയും പിന്നീട് അടുപ്പത്തിലാവുകയും ചെയ്തു. ഇയാള്‍ തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്കിയ ശേഷം പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പല തവണ ബലാത്സംഗം ചെയ്തുവെന്നാണ് പ്രധാന ആരോപണം.
ഇതിന് പുറമെ മോശമായ തരത്തിലുള്ള തന്റെ വീഡിയോ ക്ലിപ്പുകള്‍ ചിത്രീകരിച്ചുവെന്നും യുവാവിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആരെയും ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?