വെടിക്കെട്ട് നിരോധനത്തില്‍ ഹൈക്കോടതിയെ സമീപിക്കാൻ പാലക്കാട് ജില്ലയിലെ ഉത്സവാഘോഷ കമ്മിറ്റികള്‍. വിഷയത്തിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ ഇടപെടണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനും കമ്മിറ്റികള്‍ തീരുമാനിച്ചു.
വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താനാകില്ലെന്ന് തിരുവമ്ബാടി ദേവസ്വം നേരത്തെ വ്യക്തമാക്കിയിരുന്നു. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണെന്നും നടപടിക്രമങ്ങള്‍ പാലിച്ചാണ് നടത്തുന്നതെന്നും ദേവസ്വം ജോ. സെക്രട്ടറി ശശിധരൻ പറഞ്ഞു. കോടതി വിധി ബാധകമാക്കിയാല്‍ നിയമവഴി തേടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരള ഹൈക്കോടതിയുടെ ഉത്തരവ് വിഡ്ഢിത്തരമാണെന്ന് വടക്കുന്നാഥൻ ഉപദേശകസമിതി പ്രതികരിച്ചു. ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നിരോധിച്ച ഉത്തരവിനെതിരെ പാറമേക്കാവ് ദേവസ്വവും രംഗത്തെത്തി. കോടതി ഉത്തരവ് എല്ലാവരെയും കേട്ടിട്ടുള്ളതല്ലെന്ന് ദേവസ്വം സെക്രട്ടറി പറഞ്ഞു. മതപരമായ കേന്ദ്രങ്ങളില്‍ നിരോധിച്ചിട്ട് മറ്റിടങ്ങളില്‍ അനുവദിക്കുന്നത് തുല്യ നീതിയല്ലെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?