കോണ്‍ഗ്രസ് അച്ചടക്ക സമിതി ഇന്ന് ചേരും. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണൻ എംഎല്‍എ അധ്യക്ഷനായ സമിതി വൈകിട്ട് അഞ്ചിന് കെപിസിസി ഓഫീസിലാണ് യോഗം ചേരുന്നത്. കെപിസിസിയുടെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് പലസ്‌തീൻ ഐക്യദാര്‍ഢ്യ റാലി നടത്തിയതില്‍ ആര്യാടൻ ഷൗക്കത്തിനോട് ഇന്ന് അച്ചടക്കസമിതിക്ക് മുന്നില്‍ ഹാജരാകാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ആര്യാടൻ ഷൗക്കത്ത് ഇന്ന് അച്ചടക്കസമിതിക്കുമുമ്ബാകെ ഹാജരാകും. പലസ്തീൻ ഐക്യദാര്‍ഢ്യ റാലി നടത്തിയത് അച്ചടക്കലംഘനമല്ല എന്ന നിലപാട് ഷൗക്കത്ത് വിശദീകരിക്കും. നവംബര്‍ മൂന്നിന് പലസ്‌തീൻ ഐക്യദാര്‍ഢ്യ റാലി നടത്താൻ ആര്യാടൻ ഫൗണ്ടേഷൻ തീരുമാനിച്ചത് ഒക്ടോബര്‍ 21നാണ്.
രണ്ടുദിവസം കഴിഞ്ഞാണ് ഡിസിസി ഒക്‌ടോബര്‍ 30ന് പരിപാടി നടത്തുന്നുവെന്ന അറിയിപ്പ് വന്നത്. ഇത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഷൗക്കത്ത് വ്യക്തമാക്കും. ഡിസിസിയുടെ പരാതിയില്‍ റാലി വിലക്കിയുള്ള കെപിസിസി നിര്‍ദേശം റാലി നടക്കുന്ന മൂന്നിന് രാവിലെയാണ് ഇത് ലഭിച്ചതെന്നും ഷൗക്കത്ത് വിശദീകരിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?