വെടിക്കെട്ട് നിരോധനത്തിനെതിരെ സര്‍ക്കാര്‍; ഹൈക്കോടതിയില്‍ അപ്പീല്‍

  • 06/11/2023

വെടിക്കെട്ട് നിരോധനത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ആരാധനലായങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നടത്തരുതെന്ന ഉത്തരവിനെതിരെയാണ് സര്‍ക്കാരിന്റെ അപ്പീല്‍. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നു അപ്പീലില്‍ ആവശ്യപ്പെട്ടു. 

പരിഗണനാ വിഷയത്തിനു പുറത്തുള്ള കാര്യങ്ങളാണ് പരിശോധിച്ചത്. അപ്പീല്‍ ചീഫ് ജസ്റ്റിന്റെ ബഞ്ച് നാളെ പരിഗണിക്കും. 

നേരത്തെ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാൻ പാലക്കാട് ജില്ലയിലെ ഉത്സവാഘോഷ കമ്മിറ്റികളും തീരുമാനിച്ചിരുന്നു. വിഷയത്തിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ ഇടപെടണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനും കമ്മിറ്റികള്‍ തീരുമാനമെടുത്തു. 

Related News