കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും, മന്ത്രി ബിന്ദുവിനെതിരെ പ്രതിഷേധം ശക്തമാക്കും

  • 06/11/2023

കെഎസ്‍യു മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രിയെ വഴിയില്‍ തടയുന്നത് തുടരുമെന്നാണ് കെഎസ്‍യു മുന്നറിയിപ്പ്.

ഇന്നലെ തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് വൻ സംഘര്‍ഷം ഉണ്ടായത്. പൊലീസ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച്‌ അതിക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കെഎസ്‍യു ആരോപണം. പരിക്കേറ്റ രണ്ട് പ്രവര്‍ത്തകര്‍ ആശുപത്രിയിലാണ്. കേസുമായി ബന്ധപ്പെട്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ അടക്കം നാല് നേതാക്കള്‍ റിമാൻഡിലാണ്.

Related News