ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന കേസില്‍ അഡ്വ.സൈബി ജോസിനെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട്. കേസില്‍ പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരുടെ പേരില്‍ കക്ഷികളില്‍ നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്.
അഭിഭാഷകരുടെ പരാതിയില്‍ ഹൈക്കോടതി വിജിലൻസ് അന്വേഷണം നടത്തി ആരോപണത്തില്‍ കഴമ്ബ് ഉണ്ടെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം തീരുമാനിച്ചത്. എന്നാല്‍ അഡ്വ.സൈബി ജോസിനെതിരെ തെളിവില്ലെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?