കേരളവര്‍മ്മ കോളജിലെ യൂണിയൻ ചെയര്‍മാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ചെയര്‍മാൻ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടൻ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തെരഞ്ഞെടുപ്പിന്‍റെ യഥാര്‍ഥ ടാബുലേഷൻ രേഖകള്‍ ഹാജരാക്കാൻ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ആയിരിക്കും വിധി പ്രസ്താവം.
തെരഞ്ഞെടുപ്പിനെ കുറിച്ച് പരാതി ഉണ്ടെങ്കില്‍ കോടതിയെ അല്ല, വൈസ് ചാൻസിലറെയാണ് സമീപിക്കേണ്ടതെന്നാണ് സര്‍വകലാശാല നിലപാടെടുത്തു. റീ കൗണ്ടിങില്‍, അസാധു വോട്ടുകള്‍ സാധുവായി പരിഗണിച്ചെന്നും, ഇത് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും, അതിനാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് കെ.എസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍റെ ആവശ്യം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?