സംസ്ഥാനത്ത് താൻ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതിയെ വിശുദ്ധ പശുവെന്ന് വിശേഷിപ്പിച്ച അദ്ദേഹം കോടതിയുടെ നിരീക്ഷണങ്ങളെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞു. കേരളത്തെ കുറിച്ച് സുപ്രീം കോടതി ഒന്നും പറഞ്ഞിട്ടില്ല. സുപ്രീം കോടതി നിര്‍ദ്ദേശം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ ധനബില്ല് അവതരിപ്പിക്കാൻ ഗവര്‍ണറുടെ അനുമതി നേരത്തെ വാങ്ങണമെന്നാണ് ചട്ടമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഭരണഘടനയെ ചവറ്റുകൊട്ടയില്‍ എറിയാനാവില്ല. തനിക്ക് നിയമം ലംഘിക്കാൻ കഴിയില്ല.
പൗരത്വ നിയമ ഭേദഗതിയിലും സര്‍ക്കാര്‍ ഇത് തന്നെയാണ് ചെയ്തത്. പെൻഷൻ കൊടുക്കാൻ കാശില്ലെന്ന് കേരളാ ഹൈക്കോടതിയില്‍ പറയുന്ന സംസ്ഥാന സര്‍ക്കാരാണ് ധൂര്‍ത്ത് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?