ഇസ്രയേലിനെ ഒരു രാജ്യമായി പോലും നാം കണ്ടിരുന്നില്ല; കോണ്‍ഗ്രസിന്റെത് നിലപാട് ഇല്ലായ്മ: പിണറായി വിജയൻ

  • 11/11/2023

പലസ്തിനുമായി മാത്രമെ ഇന്ത്യക്ക് ബന്ധമുണ്ടായിരുന്നുള്ളു, പലസ്തിനെ മാത്രമെ നാം അംഗീകരിച്ചിരുന്നുള്ളുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് പലസ്തിന്‍ ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രയേല്‍ നാം അംഗീകരിക്കാത്ത രാഷ്ട്രമായിരുന്നു. സാധാരണ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം പോലും പുലര്‍ത്തിയിരുന്നില്ല. എപ്പോഴാണ് ഇതിന് മാറ്റം വന്നതെന്ന് ഓര്‍ക്കണം. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇസ്രയേലിനെ നാം അംഗീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ തുറകളിലുള്ളവരും വിവിധ അഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്തുന്നവരുമാണ് ഇവിടെ കൂടിയിട്ടുള്ളത്. എന്നാല്‍ എല്ലാവരും ഇവിടെ ഒരേവികാരത്തിലും ഒരേ മനോഭാവത്തിലാണ്. പൊരുതുന്ന പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. അതോടൊപ്പം ലോകത്തെ സാമ്രാജ്യത്വശക്തികള്‍ ഇസ്രയേലിനെ മുന്‍നിര്‍ത്തി പലസ്തിന്‍ ജനതക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ആ വികാരമുള്ളവരാണ് ഇവിടെ ഒന്നിച്ച്‌ കൂടിയിരിക്കുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related News