മൂന്നിലവിലെ കൊക്കോ ലാറ്റക്സ് നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം. ദീപവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതാണ് തീപിടിത്തതിനു കാരണമെന്നാണ് സൂചന. രാത്രി 7.30ഓടെയാണ് തീ ആളിപ്പടര്‍ന്നത്. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടം നടക്കുമ്ബോള്‍ ഫാക്ടറിയുടെ ഉള്ളില്‍ ആരുമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാ സംഘങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഫാക്ടറിയിലേക്ക് എത്താനുള്ള പാലം തകര്‍ന്നു കിടക്കുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നു.
ഇതര സംസ്ഥാന തൊഴിലാളികള്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പരിസരത്തു നിന്നു പടക്കം പൊട്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൻ തീപിടിത്തം ഉണ്ടായതെന്നു പ്രദേശ വാസികള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം പൊലീസോ, ഫയര്‍ ഫോഴ്സോ സ്ഥിരീകരിച്ചിട്ടില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?