'എന്തിനും ഒരതിര് വേണം'; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

  • 12/11/2023

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തിനും ഒരതിര് വേണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഭൂപതിവ് നിയമഭേദഗതി ബില്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന വിമര്‍ശനം. ഗവര്‍ണറുടെ വസതിയിലേക്ക് കര്‍ഷകര്‍ മാര്‍ച്ച്‌ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്.

കേന്ദ്ര ഏജൻസികള്‍ക്കെതിരെയും മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചു. കേന്ദ്ര ഏജൻസികള്‍ കേരളത്തില്‍ വട്ടമിട്ടു പറന്നെങ്കിലും ഒന്നും ചെയ്യാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിക്കെതിരെ കുപ്രചാരണങ്ങള്‍ നടത്തി. എന്നാല്‍ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയി. ലൈഫിനെതിരെ വ്യാജ പരാതിയുമായി പലരും രംഗത്തുവന്നു. പദ്ധതിക്ക് തുരങ്കംവെക്കാനാണ് അവര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News