ദുരിതാശ്വാസ ഫണ്ട് അനുവദിച്ചതില്‍ അപാകത: വിധിയില്‍ രൂക്ഷ വിമര്‍ശനവുമായി ലോകയുക്ത

  • 13/11/2023

ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയെന്ന പരാതിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിധിയില്‍ രൂക്ഷമായി വിമര്‍ശിച്ച്‌ ലോകയുക്ത സിറിയക് ജോസഫ്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിധി പകര്‍പ്പിലാണ് അപേക്ഷ കിട്ടാതെ പണം അനുവദിക്കേണ്ട തിടുക്കം ഉണ്ടായിരുന്നില്ല എന്നടക്കം വിമര്‍ശനം ഉന്നയിക്കുന്നത്. എന്നാല്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനും തെളിവില്ലെന്ന് വിധിയില്‍ ലോകായുക്ത ചൂണ്ടിക്കാട്ടുന്നത്.

ഫണ്ട് വിനിയോഗം ലോകയുക്തക്ക് പരിശോധിക്കാമെന്ന് ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭാ കാലാവധി തീര്‍ന്നെങ്കിലും പരാതി നില നില്‍ക്കും. ഫണ്ട് അനുവദിച്ചുള്ള മന്ത്രിസഭാ തീരുമാനം നയപരമായ തീരുമാനമല്ല, മറിച്ച്‌ ഭരണപരമായ തീരുമാനമാണ്. പൊതു പണമാണ് ഉപയോഗിച്ചിരിക്കുന്നത്. ഫണ്ട് അനുവദിച്ചതില്‍ അപാകതകളുണ്ട്.

സിഎംഡിആര്‍എഫ് നിയമപ്രകാരമുള്ള ഒരു അപേക്ഷയും ഉണ്ടായിരുന്നില്ല. മന്ത്രിസഭാ യോഗത്തിന്റെ നോട്ടും ഉണ്ടായിരുന്നില്ല. മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിലും വിഷയം ഉള്‍പ്പെടുത്തിയിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുമ്ബോള്‍ വിവേചനാധികാരം ഏകപക്ഷീയമാകരുതെന്ന് സിറിയക് ജോസഫ് വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Related News