കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലി: തര്‍ക്കത്തിന് പരിഹാരം; കോഴിക്കോട് ബീച്ചില്‍ തന്നെ വേദി അനുവദിക്കാന്‍ തീരുമാനം

  • 14/11/2023

കോണ്‍ഗ്രസിന്റെ കോഴിക്കോട്ടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുടെ വേദി സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരം. ഈ മാസം 23 ന് കോഴിക്കോട് ബീച്ചില്‍ തന്നെ റാലി നടത്താന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. 

കോഴിക്കോട് ബീച്ചില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ട ഫ്രീഡം സ്‌ക്വയറില്‍ നേരത്തെ നിശ്ചയിക്കപ്പെട്ട പ്രകാരം നവകേരള സദസ്സ് നടത്തും. അവിടെ നിന്നും 100 മീറ്റര്‍ മാറി ബീച്ച്‌ ആശുപത്രിക്ക് മുന്നിലുള്ള കടപ്പുറത്താണ് കോണ്‍ഗ്രസ് റാലിക്ക് അനുമതി നല്‍കിയിട്ടുള്ളത്. 

Related News