ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഭക്ഷണശാലകളില്‍ നിന്ന് നല്‍കുമ്ബോള്‍ തയ്യാറാക്കിയ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം. കൗണ്ടറിലൂടെയും പാഴ്‌സലായും നല്‍കുമ്ബോള്‍ ഇക്കാര്യം കൃത്യമായി പാലിക്കണം. നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ ഇവ ഭക്ഷിക്കാന്‍ ഉപഭോക്താക്കളില്‍ അവബോധമുണ്ടാക്കണമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ഭക്ഷ്യ വിഷബാധമൂലം കാസര്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിച്ച സംഭവത്തില്‍ മാതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണു ഹൈക്കോടതി ഉത്തരവ്. നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിക്കുന്ന ഭക്ഷ്യസ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിച്ചു കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
മയണൈസ് നിര്‍മാണത്തില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് നിരോധിച്ചു ജനുവരി 12ന് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചു ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അഫ്‌സാന പര്‍വീണ്‍ ഓണ്‍ലൈനില്‍ ഹാജരായി വിശദീകരണം നല്‍കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?