നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സര്‍വേയും അതിര്‍ത്തിനിര്‍ണയവും നാളെ തുടങ്ങും. ചെറുവള്ളി എസ്റ്റേറ്റിലെ 2226 ഏക്കര്‍ സ്ഥലവും സ്വകാര്യ ഭൂമിയിലെ 303 ഏക്കര്‍ സ്ഥലവുമാണ് അളന്നുതിരിച്ച് അതിര്‍ത്തി നിര്‍ണയിച്ചു കല്ല് സ്ഥാപിക്കുന്നത്.
എറണാകുളം ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിനാണു കരാര്‍. 15 ദിവസത്തിനുള്ളില്‍ സ്ഥലം അളന്നുതിരിച്ച് കല്ല് സ്ഥാപിക്കുമെന്നാണു കരാറുകാരുടെ ഉറപ്പ്.ആധുനിക സര്‍വേ ഉപകരണമായ ഡിഫറന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ഡിജിപിഎസ്) വഴിയാണു സ്ഥലമളക്കുന്നത്. വിമാനത്താവളത്തിനായി എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 1041.0 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?