കാന്തല്ലൂരില്‍ വിരിഞ്ഞ കുങ്കുമപ്പൂവിന് കണ്ണിമ ചിമ്മാതെ കാവല്‍, വില മൂന്ന് ലക്ഷത്തിലേറെ

  • 15/11/2023

തൊടുപുഴ: കാന്തല്ലൂരില്‍ വരിഞ്ഞ 'ചുവന്ന സ്വര്‍ണ'ത്തിന് കണ്ണിമച്ചിമ്മാതെ കാവല്‍ നില്‍ക്കുകയാണ് കര്‍ഷകര്‍. കിലോയ്‌ക്ക് മൂന്ന് ലക്ഷത്തിലേറെ വിലവരുന്ന കുങ്കുമ പൂക്കളാണ് ഇവിടെ പൂത്തു നില്‍ക്കുന്നത്. ലോകത്തിലെ വിലയേറിയ സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണ് കുങ്കുമം.


കാശ്മീരിന് സമാനമായി നല്ല ഗുണവും നിറവും മണവുമുള്ള കുങ്കുമപ്പൂക്കള്‍ പെരുമല സ്വദേശിയും വിഎഫ്പിസികെ ലേല വിപണിയിലെ ഫീല്‍ഡ് അസിസ്റ്റന്റുമായ ബി രാമമൂര്‍ത്തിയാണ് പരീക്ഷണാര്‍ഥത്തില്‍ കൃഷിചെയ്യുന്നത് വിജയിച്ചത്. ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് കുങ്കുമപ്പൂ കൃഷി പ്രധാനമായും ചെയ്യുന്നത്. 


കേരളത്തിന്റെ മിനി കശ്മീരായ കാന്തല്ലൂര്‍ പെരുമലയിലും വട്ടവട പഴത്തോട്ടത്തും കഴിഞ്ഞ വര്‍ഷമാണ് ശാന്തന്‍പാറ കൃഷിവിജ്ഞാന കേന്ദ്രം കുങ്കുമത്തിന്റെ പരീക്ഷണക്കൃഷിക്ക് തുടക്കമിട്ടത്. ഈ പ്രദേശങ്ങളുടെ കൃഷിയോജ്യത, വിളയുന്ന കുങ്കുമപ്പൂവിന്റെ രൂപഘടന, വിളവിന്റെ തോത്, ഗുണനിലവാരം എന്നിവയെല്ലാം വിലയിരുത്തിയുള്ള പരീക്ഷണം വിജയ പ്രതീക്ഷ നല്‍കുന്നതായി കൃഷിവിജ്ഞാനകേന്ദ്രം അധികൃതര്‍ പറഞ്ഞിരുന്നു.

Related News