അമേരിക്കയില്‍ മലയാളി യുവതിയെ ഭര്‍ത്താവ് വെടിവച്ചതിന് പിന്നില്‍ സാമ്ബത്തിക പ്രശ്നങ്ങളെ തുടര്‍ന്നുള്ള തര്‍ക്കമെന്ന് പൊലീസ്. അമേരിക്കയില്‍ താമസമാക്കിയ ഉഴവൂര്‍ കുന്നാംപടവില്‍ മീര ഏബ്രഹാമി(30)നെയാണു ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്ബിള്ളി അമല്‍ റെജി (30) വെടിവച്ചത്.
രണ്ട് മാസം ഗര്‍ഭിണിയായിരുന്ന മീരയുടെ ഗര്‍ഭസ്ഥശിശു രക്തസ്രാവം മൂലം മരിച്ചു. പത്ത് തവണയാണ് അമല്‍ മീരയുടെ നേര്‍ക്ക് നിറയൊഴിച്ചത്. മീരയുടെ കണ്ണിനും വാരിയെല്ലിനുമാണു വെടിയേറ്റത്. ആശുപത്രിയില്‍ ചികിത്സയിലുള്ള മീരയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന്
ആശുപത്രി അധികൃതര്‍ അറിയിച്ചു. അമലിനെതിരെ വധശ്രമത്തിനും ഗര്‍ഭസ്ഥശിശുവിന്റെ കൊലപാതകത്തിനും കേസെടുത്തു. ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
വീട്ടില്‍ വെച്ച് ആരംഭിച്ച വഴക്ക് മറ്റു ബന്ധുക്കള്‍ അറിയാതിരിക്കാൻ ഇരുവരും കാറില്‍ കയറി പുറത്തേക്കു പോയി. കാറിലുണ്ടായ തര്‍ക്കത്തിനിടെ അമല്‍ കൈവശമുണ്ടായിരുന്ന തോക്കു കൊണ്ടു മീരയെ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഒരു പള്ളിയുടെ പാര്‍ക്കിങ് ഏരിയയിലേക്കു വാഹനം ഓടിച്ചുകയറ്റി. ഇവരുടെ താമസസ്ഥലത്തു നിന്ന് അരക്കിലോമീറ്റര്‍ മാത്രം അകലെയാണു പള്ളി. അമേരിക്കൻ സമയം തിങ്കളാഴ്ച രാത്രി 7.30ന് (ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 7) ആണു സംഭവം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?