ക്ഷേമ പെൻഷൻ ഇന്ന് മുതല്‍; തുക അനുവദിച്ച്‌ ധന വകുപ്പ്

  • 16/11/2023

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നല്‍കാനുള്ള തുക അനുവദിച്ച്‌ ധന വകുപ്പ്. തുക അനുവദിച്ച്‌ വകുപ്പ് ഉത്തരവിറക്കി. 684 കോടി 29 ലക്ഷം രൂപയാണ് അനുവദിച്ചത്. 

ഒരു മാസത്തെ പെൻഷനുള്ള തുകയാണ് അനുവദിച്ചത്. പെൻഷൻ വിതരണം ഇന്ന് തന്നെ തുടങ്ങണമെന്നു ഉത്തരവില്‍ പറയുന്നു. ഈ മാസം 26നുള്ളില്‍ പെൻഷൻ വിതരണം പൂര്‍ത്തിയാക്കണം. 

നാല് മാസത്തെ കുടിശ്ശികയാണ് നല്‍കാനുള്ളത്. ഒരു മാസത്തെ കുടിശ്ശിക നല്‍കനാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. ക്ഷേമനിധി പെന്‍ഷനുകള്‍ക്കായി വേറെ ഉത്തരവ് ഇറങ്ങും.

Related News