അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്‍റെ ഭീഷണി അകലുന്നതായി കാലാവസ്ഥ വകുപ്പ്. ഏറ്റവും ഒടുവിലായി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അതിതീവ്ര ന്യൂനമര്‍ദം ന്യൂനമര്‍ദ്ദമായി ശക്തി കുറഞ്ഞെന്നാണ് വ്യക്തമാകുന്നത്.
അടുത്ത 6 മണിക്കൂറിനുള്ളില്‍ വീണ്ടും ദുര്‍ബലമാകാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എങ്കിലും അടുത്ത 5 ദിവസം കൂടി ഇടി മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. നവംബര്‍ 18 മുതല്‍ 20 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?