രാഷ്ട്രീയ കേസുകളുടെ പേരില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും അര്‍ഹമായ സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെടുന്ന സാഹചര്യം താന്‍ കെ പി സി സി പ്രസിഡന്‍റായിരിക്കുന്ന കാലയളവില്‍ കേരളത്തിലുണ്ടാകില്ലെന്ന് കെ സുധാകരന്‍ എംപി. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗം കെ പി സി സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
നാളിതുവരെയുള്ള നാല്‍പത് പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ താന്‍ അനുഭവിച്ച ദുരവസ്ഥ കോണ്‍ഗ്രസിന്‍റെ കുട്ടികള്‍ക്ക് ഉണ്ടാകരുതെന്നാണ് ആത്മാര്‍ത്ഥമായ ആഗ്രഹം. ജനകീയ പോരാട്ടം നയിക്കുമ്ബോള്‍ നിയമപരമായ കേസുകള്‍ സ്വാഭാവികമാണ്. എന്നാല്‍ ഭാവിയിലത് പ്രവര്‍ത്തകര്‍ക്ക് ബാധ്യതയായി മാറുന്ന സഹാചര്യത്തിന് മാറ്റം ഉണ്ടാകണമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തപ്പോള്‍ ആഹ്രഹിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?