സര്‍വീസ് പുനരാരംഭിച്ച റോബിന് ബസിനെ വിടാതെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. ഇന്ന് യാത്ര തുടങ്ങിയതിന് പിന്നാലെ ബസ് നാലാമതും തടഞ്ഞു. പുതുക്കാട് വെച്ചാണ് ബസ് തടഞ്ഞത്. നിയമപരമായ പരിശോധനയാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ഇവിടെ നിന്നും വിട്ടയച്ച ബസ് കോയമ്ബത്തൂരിലേക്ക് പുറപ്പെട്ടു.
തുടര്‍ച്ചയായി ബസ് തടഞ്ഞതോടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ യാത്രക്കാരും നാട്ടുകാരും രംഗത്തെത്തി. ഇത്തരത്തില്‍ തുടര്‍ച്ചയായി ബസ് തടയുന്നത് എന്തിനെന്നായിരുന്നു ഇവരുടെ ചോദ്യം.
എന്നാല്‍ നടത്തുന്നത് നിയമപരമായ പരിശോധനയാണെന്നും മറ്റൊന്നും ഇപ്പോള്‍ പറയാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയ്ക്കിടെ പുതുക്കാട് വച്ച് നാട്ടുകാര്‍ എംവിഡി ഉദ്യോഗസ്ഥരെ കൂക്കിവിളിക്കുകയും ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?