മുസ്ലിം ലീഗ് നേതാവിന്റെ നവകേരള സദസിലെ പങ്കാളിത്തം സ്വാഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാട്ടുകാര്‍ ഒരേ വികാരത്തോടെ പങ്കെടുക്കുകയാണ്. പങ്കെടുക്കാത്ത ജനപ്രതിനിധികള്‍ക്ക് മനപ്രയാസം അനുഭവപ്പെടുന്നുണ്ടാകും. തെറ്റു തിരുത്തി പങ്കെടുക്കുന്നതാകും നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസിന്റെ ഭാഗമായുള്ള പൗരപ്രമുഖന്മാരുടെ യോഗത്തില്‍ ലീഗ് നേതാവ് എന്‍എ അബൂബക്കര്‍ പങ്കെടുത്തത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ യഥാര്‍ഥ പ്രശ്നങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചാ വിഷയമല്ലാതാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നവരെ തിരുത്താന്‍ കഴിയില്ല. അങ്ങനെ വരുമ്ബോള്‍ ജനാധിപത്യപരമായ ബദല്‍ മാര്‍ഗങ്ങളും സ്വീകരിക്കലേ വഴിയുള്ളു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?