ആര്‍ടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധ; തൃക്കാക്കരയിലെ ഹോട്ടല്‍ അടപ്പിച്ചു

  • 19/11/2023

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് ആര്‍ടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ നടപടി. ഇവര്‍ ഭക്ഷണം കഴിച്ച തൃക്കാക്കരയിലെ ഹോട്ടല്‍ നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ അടപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് എറണാകുളം ആര്‍ടിഒ ടിജി അനന്തകൃഷ്ണനും മകനും തൃക്കാക്കരയിലെ ഹോട്ടലില്‍ നിന്നും നെയ്‌റോസ്റ്റ് കഴിച്ചത്.


തുടര്‍ന്ന് ഓഫീസിലെത്തിയെങ്കിലും അനന്തകൃഷ്ണന് ശാരീരികാസ്വാസ്ഥ്യവും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഡോക്ടറെ കണ്ട് മരുന്നു വാങ്ങിയെങ്കിലും വൈകീട്ടോടെ ശാരീരികാസ്വാസ്ഥ്യവും പനിയും കൂടി. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാകുകയായിരുന്നു.

Related News