നവകേരളാ സദസ്സിന് വന്‍ ജനപങ്കാളിത്തം; ഇന്ന് കണ്ണൂരില്‍ നാലു മണ്ഡലങ്ങളില്‍

  • 19/11/2023

ണ്ണൂര്‍: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനസമ്ബര്‍ക്ക് പരിപാടിയായ നവകേരള സദസ്സിന്റെ ആദ്യ ഘട്ടമായ കാസര്‍ഗോഡ് ജില്ലയില്‍ മന്ത്രിമാര്‍ക്ക് ലഭിച്ചത് 14,600 പരാതികള്‍. കാസര്‍ഗോഡ് ജില്ലയ്ക്ക് പിന്നാലെ ഇന്ന് നവകേരളാസദസ്സ് സിപിഎമ്മിന്റെ തട്ടകമായ കണ്ണൂരിലേക്ക് കയറും. വന്‍ജനപങ്കാളിത്തമാണ് പരിപാടിയുടെ ആദ്യ ദിനത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ കിട്ടിയത്.


ഉദുമ മണ്ഡലത്തില്‍ നിന്നുമാമിരുന്നു ഏറ്റവും കുടുതല്‍ പരാതികള്‍ കിട്ടിയത്. 3733 പരാതികള്‍ കിട്ടി. കാസര്‍ഗോഡ് മണ്ഡലത്തില്‍ നിന്നും 3451, തൃക്കരിപ്പൂര്‍ 2941 പരാതികളും കാഞ്ഞങ്ങാട് മണ്ഡലം 2941, തൃക്കരിപ്പൂര്‍ മണ്ഡലം 2567, മഞ്ചേശ്വരം 1908, എന്നിങ്ങനെയാണ് കണക്കുകള്‍. ഇന്ന് കണ്ണൂരില്‍ സദസ്സ് നടക്കും. കണ്ണൂരില്‍ പയ്യന്നൂരിലെ പരിപാടി രാവിലെ 11 മണിക്ക് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മാടായിയിലും 4.30ന് തളിപറമ്ബിലും 6 മണിക്ക് ശ്രീകണ്ഠപുരത്തുമാണ് ജനസദസ്സുകള്‍.


പയ്യന്നൂര്‍ മണ്ഡലത്തിലാണ് ആദ്യ ജന സദസ്സ്. രാവിലെ 9 മണിക്ക് പ്രഭാത യോഗത്തില്‍ പയ്യന്നൂര്‍, തളിപ്പറമ്ബ്, കല്യാശ്ശേരി, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖര്‍ പങ്കെടുക്കും. മുഖ്യമന്ത്രി ഇവരുമായി സംവദിക്കും. ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

Related News