യൂത്ത് കോൺഗ്രസ് പുനസംഘടനയിലെ അതൃപ്തി; ആലുവയിൽ എ ഗ്രൂപ്പ് യോഗം

  • 20/11/2023

യൂത്ത് കോൺഗ്രസ് പുനസംഘടനയിലെ അതൃപ്തി ചർച്ച ചെയ്യാൻ ആലുവയിൽ എ ഗ്രൂപ്പ് യോഗം. ആലുവ വൈഎംസിഎ ഹാളിലാണ് യോഗം നടക്കുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രഖ്യാപനത്തിൽ എ ഗ്രൂപ്പിനെ തഴഞ്ഞു എന്ന് യോഗത്തിൽ ആരോപണമുയർന്നു. 

എ ഗ്രൂപ്പിൻ്റെ കയ്യിലുണ്ടായിരുന്ന മണ്ഡലങ്ങൾ ഉൾപ്പെടെ ഐ ഗ്രൂപ്പ് പിടിച്ചെടുത്തു. ഏകപക്ഷീയമായാണ് നടപടി. എ ഗ്രൂപ്പിന്റെ 20 ഓളം മണ്ഡലങ്ങൾ നഷ്ടമായി. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലും യോഗം അതൃപ്തി പ്രകടിപ്പിച്ചു. രണ്ടാം സ്ഥാനം കിട്ടിയ ആളെ പ്രസിഡൻ്റായി പ്രഖ്യാപിച്ചു എന്നും യോഗത്തിൽ ആരോപണമുയർന്നു.

അതേസമയം, യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് യൂത്ത് കോൺഗ്രസ് നേതാവ് തന്നെ പരാതി നൽകി . ദേശീയ ഗവേഷണ വിഭാഗം കോ ഓഡിനേറ്റർ ഷഹബാസ് വടേരിയാണ് പരാതി നൽകിയത്. ക്രമക്കേടിൽ നേതാക്കൾ ഉൾപ്പടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. കെ.പി.സി.സി ക്കും പരാതി നൽകി. നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഷഹബാസ് പറഞ്ഞു.

Related News