കെണിയില്‍ വീഴാത്തതിന് നന്ദിയെന്ന് കെസി, ബന്ധം മുന്നോട്ട് പോകുമെന്ന് തങ്ങള്‍; ഐക്യപ്രഖ്യാപനമായി പലസ്തീൻ റാലി

  • 23/11/2023

കോണ്‍ഗ്രസ്-മുസ്ലിംലീഗ് ഐക്യദാര്‍ഢ്യപ്രഖ്യാപനമായി കോഴിക്കോട്ടെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പലസ്തീൻ റാലി. പലസ്തീൻ വിഷയത്തില്‍ ഭിന്നതയിലായിരുന്ന കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു റാലി. പലസ്തീൻ വിഷയത്തില്‍ എന്നും ശക്തമായ നിലപാട് ഇന്ത്യ എടുത്തിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി തങ്ങള്‍ പറഞ്ഞു.

എന്നാല്‍ കെണിയില്‍ വീഴാതെ ശക്തമായ നിലപാട് സ്വീകരിച്ചതിന് തങ്ങള്‍ക്ക് നന്ദിയുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിൻ്റെ പരാമ‍ശം. പരിപാടിയില്‍ ലീഗ് വേദിയിലെ ഹമാസ് വിരുദ്ധ പരാമര്‍ശത്തിനും ശശി തരൂര്‍ വിശദീകരണം നല്‍കി. നേരത്തെ ഈ പരാമര്‍ശം ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയിരുന്നു.

ഇന്ത്യ നേരത്തെ സ്വീകരിച്ച നിലപാടിനൊപ്പമാണ് ഇന്ത്യൻ ജനതയെന്ന് സാദിഖലി തങ്ങള്‍ പറ‍ഞ്ഞു. ലോക സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാൻ ഇത്തരം റാലികള്‍ക്ക് കഴിയുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസ്‌ ലീഗും തമ്മില്‍ ഉള്ള ബന്ധം ശക്തമായി മുന്നോട്ട് പോകും. വിളികളും ഉള്‍വിളികളും ഉണ്ടാകും. എന്നാല്‍ അധികാരമല്ല നിലപാടാണ് പ്രധാനം. നിലപാടാണ് മുന്നണി ബന്ധത്തെ ശക്തിപ്പെടുത്തുകയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Related News