കെഎസ്‌ആര്‍ടിസിക്ക് സാമ്ബത്തിക സഹായം; 90.22 കോടി അനുവദിച്ച്‌ സര്‍ക്കാര്‍

  • 24/11/2023

കെഎസ്‌ആര്‍ടിസിക്ക് സര്‍ക്കാരിന്റെ സാമ്ബത്തിക സഹായം. 90.22 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാല്‍ അറിയിച്ചു. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്. സര്‍ക്കാരിന്റെ സാമ്ബത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു. ഈ മാസം ആദ്യം 30 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നു. കോര്‍പറേഷന് ഈ വര്‍ഷത്തെ ബജറ്റ് വിഹിതം 900 കോടി രൂപയാണ്. 

ഈ വര്‍ഷം ഇതുവരെ 1234.16 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷം 4933.22 കോടി രൂപ നല്‍കി. ഏഴ് വര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ 9886.22 കോടി നല്‍കിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Related News