63 ലക്ഷം തട്ടി; നവകേരള സദസില്‍ മന്ത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

  • 24/11/2023

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്ന് ആക്ഷേപം. 63 ലക്ഷം രൂപ തട്ടിച്ചെന്ന് വടകര സ്വദേശി എംകെ യൂസഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

നവകേരള സദസിന്റെ പരിപാടിക്കിടെയാണ് മന്ത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. 63 ലക്ഷത്തിന്റെ സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ പ്രധാനമായും പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കേസ് കോടതിയില്‍ എത്തിയതാണെന്നും കേസില്‍ വിധി വന്നതാണെന്നും പരാതിയില്‍ പറയുന്നു

തുക തിരിച്ചുനല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും അഹമ്മദ് ദേവര്‍കോവിലില്‍ തയ്യാറാകുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് തീര്‍പ്പ് കാണിക്കണണെന്നാണ് എംകെ യുസഫിന്റെ ആവശ്യം.

Related News