തനിക്കെതിരെ ഉയര്‍ന്ന സാമ്ബത്തിക തട്ടിപ്പ് പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പ് കാലത്തും സമാന പരാതി ഉയര്‍ന്നതാണെന്ന് ദേവര്‍കോവില്‍ പറഞ്ഞു. ഇന്നലെയാണ് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ മന്ത്രിക്കെതിരെയുള്ള സാമ്ബത്തിക തട്ടിപ്പ് പരാതി എത്തിയത്.
പരാതിക്ക് പിന്നില്‍ രാഷ്ടീയ പ്രതിയോഗികളാണ്. താൻ ആര്‍ക്കും പണം നല്‍കാനില്ല. സദസിന്റെ ശോഭ കെടുത്താനാണ് ഇത്തരം പരാതികള്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. വടകര നവകേരള സദസിലാണ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. സാമ്ബത്തിക തട്ടിപ്പ് കേസില്‍ മന്ത്രി 63 ലക്ഷം രൂപ നല്‍കണമെന്ന കോടതി വിധി നടപ്പായിക്കിട്ടാൻ സഹായിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?