യാക്കോബായ സഭ അദ്ധ്യക്ഷനെ സന്ദര്‍ശിച്ച്‌ സുരേഷ് ഗോപി

  • 25/11/2023

യാക്കോബായ സഭ അദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സന്ദര്‍ശിച്ച്‌ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സഭാ ആസ്ഥാനമായ എറണാകുളം പുത്തൻകുരിശ് പാത്രിക സെന്‍ററില്‍ എത്തിയാണ് ബാവയെ കണ്ടത്.

യാക്കോബായ മെത്രാപൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യോക്കോസ് മാര്‍ തെയോഫിലോസ് എന്നിവരും ബാവയ്ക്കൊപ്പം ഉണ്ടായിരുന്നു. തോമസ് പ്രഥമൻ ബാവയുമായുള്ള ദീര്‍ഘനാളത്തെ സൗഹൃദം പുതുക്കാനാണ് എത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. സഭ തര്‍ക്കത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സുരേഷ് ഗോപി അറിയിച്ചു.

Related News