സംസ്ഥാനത്ത് കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് എല്‍ഡിഎഫിനെ തകര്‍ക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെയാണ് ഇവര്‍ നേരിടുന്നതെന്നും അല്ലാതെ എല്‍ഡിഎഫിനെയല്ലെന്നും പറഞ്ഞ അദ്ദേഹം നാടിന്റെ വികസം തടയാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഇടത് മുന്നണിക്ക് തുടര്‍ഭരണം കിട്ടിയതിന്റെ വലിയ നിരാശ ഇപ്പോഴും കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാൻ പാടില്ലെന്ന് അവര്‍ക്ക് നിര്‍ബന്ധമാണ്.
ജനങ്ങളില്‍ ആശയ കുഴപ്പം ഉണ്ടാക്കുകയും ജനങ്ങളില്‍ ഉള്ള വിശ്വാസ്യത തകര്‍ക്കുകയുമാണ് അവരുടെ ലക്ഷ്യം. അതിനുള്ള നല്ല വഴി ഒന്നിന് പുറകെ ഒന്നായി ആരോപണങ്ങള്‍ ഉന്നയിക്കുക എന്ന രീതിയാണ്. തുടക്കം മുതല്‍ ഉള്ള സമീപനം ആണ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിനോട് സ്വീകരിച്ചത്. ഇതിന് മുൻപ് തന്നെ ബിജെപിയുമായി അന്തര്‍ധാര സജീവമായിരുന്നു. കോണ്‍ഗ്രസിനെ എപ്പോള്‍ വേണമെങ്കിലും അടിയോടെ വരാം എന്ന ചിന്ത ബിജെപിക്ക് ഉണ്ടായിരുന്നു
കഴിഞ്ഞ രണ്ടര വര്‍ഷം ഈ ധാരണയോടെയാണ് രംഗത്ത് വന്നത്. ജനങ്ങള്‍ സര്‍ക്കാരിന് ഒപ്പമാണ്. നാടിന്റെ വികസനത്തിനുള്ള പദ്ധതികള്‍ ആണ് ആസൂത്രണം ചെയ്യുന്നത്. ഇതിനെ എങ്ങനെ മോശമാക്കി കാണിക്കാൻ പറ്റുമെന്നുള്ള പ്രചാര വേല നടക്കുന്നുണ്ട്. നവ കേരള സദസ്സിന്റെ വഴിയില്‍ അണി നിരക്കുന്നതില്‍ എല്ലാ പ്രായക്കാരും ഉണ്ട്. സ്ത്രീകളും കുട്ടികളും അടക്കം ആശിര്‍വദിക്കാൻ ഓടി എത്തുന്നു. ആരും നിര്‍ബന്ധിച്ച് കൊണ്ട് വന്നതല്ല ഇവരെയൊന്നും. സദസ്സില്‍ പോലും മണിക്കൂറുകള്‍ക്ക് മുന്നേ ആളുകള്‍ വരുന്നു.
ഇതിനെ അവഹേളിക്കുന്നത് വഴി പ്രതിപക്ഷം അവഹേളിക്കുന്ന് സര്‍ക്കാരിനെ അല്ല ജനങ്ങളെ ആണ്. സുതാര്യമായ ഈ പരിപാടിയെ കള്ളപ്പണത്തിന്റെ പരിപാടിയെന്ന് ചിലര്‍ വിളിക്കുന്നു. കുട്ടികളെ ആരും നിര്‍ബന്ധിച്ച് കൊണ്ടുവരുന്നതല്ല. വലിയ സന്തോഷത്തോടെയും ആഞ്ഞ് വീശുന്ന കുഞ്ഞി കൈകളും ആരും നിര്‍ബന്ധിച്ച് ചെയ്യിക്കുന്നത് അല്ല. ആരെങ്കിലും വിളിച്ച് പറയുന്നത് ഇളം മനസ്സുകളെ വേദനിപ്പിക്കരുത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?